ഷില്ലോങ് : മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ.സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് (എന്‍പിപി) തിരഞ്ഞെടുപ്പു കമ്മിഷന്‍ ദേശീയ പാര്‍ട്ടി പദവി നല്‍കി. മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ് എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്. ഇതോടെ വടക്കുകിഴക്കു സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയ പാര്‍ട്ടി അംഗീകാരം ലഭിക്കുന്ന ആദ്യ സംഘടനയായി എന്‍പിപി മാറി. 2012ലാണ് എന്‍സിപി വിട്ട പി.എ.സാങ്മ എന്‍പിപി പാര്‍ട്ടി രൂപീകരിച്ചത്.
ലോക്‌സഭ തിരഞ്ഞെടുപ്പിലും അരുണാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും നേടിയ വിജയത്തോടെ നാലു സംസ്ഥാനങ്ങളില്‍ സാന്നിധ്യം ഉറപ്പിക്കാനായതാണ് പാര്‍ട്ടിക്ക് ഗുണകരമായത്. വടക്ക് കിഴക്കന്‍ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടി 2012ല്‍ നടന്ന രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് നാല് സീറ്റ് നേടിയിരുന്നു. 2016 ല്‍ പി.എ.സാങ്മ മരണപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകന്‍ കോണ്‍റാഡ് സാങ്മയാണ് പാര്‍ട്ടിയുടെ നേതാവ്. അണികള്‍ ഉള്‍പ്പെടെ എല്ലാവരും ഈ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ചു.
Post Your Comments