
ഗുവാഹത്തി: അമ്മയെയും മകനെയും ജനക്കൂട്ടം തല്ലിക്കൊന്നു. മരുമകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ചാണ് അക്രമികള്‍ ഇരുവരെയും കൊന്നത്. ജമുന താന്തി, മകന്‍ അജയ് എന്നിവരാണ് ക്രൂരതയ്ക്ക് ഇരയായത്.അസമിലെ തിന്‍സുകിയ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. മര്‍ദ്ദനമേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജമുന വെള്ളിയാഴ്ചയും അജയ് ശനിയാഴ്ച രാവിലെയും മരണപ്പെടുകയായിരുന്നു.
അജയുടെ ഭാര്യ രാധയെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായിരുന്നു. വെള്ളിയാഴ്ച മൃതദേഹം വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്തു. രാധയ്‌ക്കൊപ്പം കാണാതായ രണ്ടുമാസം പ്രായമുള്ള മകളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രണ്ടു വര്‍ഷം മുമ്ബാണ് അജയുടെയും രാധയുടെയും വിവാഹം കഴിഞ്ഞത്. പതിവായി തര്‍ക്കമുണ്ടായിരുന്നു. ബുധനാഴ്ച അജയ് തന്നെയാണ് ഭാര്യയെയും മകളെയും കാണാനില്ല എന്ന് നാട്ടുകാരെ അറിയിച്ചത്. രാധയുടെ വീട്ടുകാര്‍ എത്തി പലയിടത്തും പരിശോധിച്ചു. ഒടുവില്‍ മൃതദേഹം ടാങ്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments