മാലിദ്വീപ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മാലിദ്വീപ് പാര്‍ലമെന്റിന്റെ ആദരം. മാലിദ്വീപിന്റെ പരമോന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ നല്‍കിയാണ് നരേന്ദ്രമോദിയെ മാലിദ്വീപ് ആദരിച്ചത്. മാലിദ്വീപിലെ പരമോന്നത ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ നേതാവാണ് നരേന്ദ്രമോദി.ഇരുരാജ്യങ്ങളും പുലര്‍ത്തുന്ന സൗഹൃദത്തിനുള്ള അംഗീകാരമാണ് റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍. മാലിഗ്വീപിന്റെ ബഹുമതി ഭാരതത്തിന് ലഭിച്ച അംഗീകാരമാണെന്ന് നരേന്ദ്രമോദി പറഞ്ഞു.
ഇന്ന് വൈകുന്നേരത്തോടെയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി മാലിദ്വീപിലെത്തിയത്. മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷഹീദ് ആണ് പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയത്.മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളി, വൈസ് പ്രസിഡന്റ് ഫൈസല്‍ നസീം, സ്പീക്കര്‍ മുഹമ്മദ് നഷീദ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം അദ്ദേഹം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.മാലിദ്വീപുമായുള്ള ബന്ധത്തിന് ഇന്ത്യ അങ്ങേയറ്റം പ്രാധാന്യം നല്‍കുന്നുണ്ടെന്നും മാലിദ്വീപിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ചരിത്രപ്രധാനമാണെന്നും ഇതോടെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയരുമെന്നും മോദിയെ സ്വീകരിച്ചതിന് ശേഷം ഷഹീദ് ട്വിറ്ററില്‍ കുറിച്ചു.മാലിദ്വീപ് സന്ദര്‍ശനത്തിന് ശേഷം മോദി ശ്രീലങ്കയിലേക്ക് പോകും. ശ്രീലങ്കയില്‍ ഭീകരാക്രമണമുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ ശ്രദ്ധേയമാണ്.
Post Your Comments