തൃശൂര്‍ : മൃഗങ്ങള്‍ പശുവാണെങ്കിലും ആനയാണെങ്കിലും സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്രം ലോകം മുഴുവന്‍ അറിയപ്പെടുന്നത് അവിടെയുള്ള ആനകളുടെ പേരിലാണ്.ഈശ്വരനെ കുറിച്ചുള്ള ചിന്ത വരുമ്പോൾ ജീവജാലങ്ങളെ കുറിച്ചുള്ള ചർച്ചകൾ വന്നുതുടങ്ങും.
കഴിഞ്ഞ സർക്കാർ മൃഗങ്ങൾക്ക് വേണ്ടി ഒട്ടനവധി കാര്യങ്ങൾ ചെയ്തു. മത്സ്യമേഖലയ്ക്ക് വേണ്ടി പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. മത്സ്യബന്ധനവും മൃഗസംരക്ഷണവും പ്രത്യേക വകുപ്പ് രൂപീകരിച്ച് വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്.
ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ് മൃഗ സംരക്ഷണം. കന്ന് കാലികള്‍ക്കുള്ള കുളമ്പ്‍ രോഗങ്ങള്‍ പോലുള്ള അസുഖങ്ങള്‍ മൃഗ സംരക്ഷണത്തിന് തടസം സൃഷ്ടിക്കുന്നു. ഇത്തരം അസുഖങ്ങൾ പാടെ ഇല്ലാതാക്കണം.അതിനായി നമ്മുടെ നാട്ടില്‍ പ്രത്യേക വാക്സിനേഷന്‍ നടപ്പിലാക്കിയെന്നും മോദി പറഞ്ഞു.
Post Your Comments