വ്യാജവൈദ്യന്മാർക്കെതിരെ പരിഹാസവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജേക്കബ് വടക്കാഞ്ചേരി, മോഹനന്‍ എന്നിവർക്കെതിരെയാണ് അവർ വിമർശനം ഉന്നയിച്ചത്. ജേക്കബ് വടക്കാഞ്ചേരിക്ക് വാക്‌സിന്‍ കൊടുക്കണം എന്നാണ് തോന്നുന്നതെന്നും മരുന്നിന്റെ ശക്തി കുറയുമ്പോൾ അദ്ദേഹം വീണ്ടും രംഗത്തെത്തുന്നുണ്ടെന്നും ഇപ്പോൾ വ്യാജപ്രചരണവുമായി എത്തിയിരിക്കുകയാണെന്നും മന്ത്രി പറയുകയുണ്ടായി.
രണ്ട് വർഷങ്ങൾക്ക് മുൻപ് ഡിഫ്ത്തീരിയയ്ക്ക് എതിരായ വാക്‌സിനേഷൻ കൊടുക്കുമ്പോൾ ഇതിനെതിരെ ചിലർ രംഗത്തെത്തിയിരുന്നു. ആ സമയത്ത് ആരോഗ്യവകുപ്പ് ഇടപെടുകയുണ്ടായി. വ്യാജന്മാർ എല്ലായിടത്തും ഉണ്ട്. ഇവരെ തടയാൻ സമൂഹമാണ് കൂടെ നിൽക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments