വയനാട് : വോട്ട് ചെയ്തവർക്ക് നന്ദിയറിയിക്കാൻ വയനാട്ടിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി റോഡ്ഷോക്കിടെ ചായക്കടയില്‍ കയറി ചായകുടിക്കുന്ന ചിത്രം വാർത്തയായി മാറിയിരുന്നു. ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.
രാഹുല്‍ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.ക്യാമറകള്‍ക്കുമുന്നില്‍ വല്ലപ്പോഴും ചായ കുടിക്കുന്നവന് ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍ ഉണ്ടാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
രാഹുല്‍ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ ഒരു തരം അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. പ്രിയങ്കയെ കണ്ടപ്പോള്‍ സിന്ധുവിനും പ്രശാന്തിനും ഉണ്ടായ ഭാവപ്പകര്‍ച്ചയുടെ മറ്റൊരു രൂപാന്തരം. സത്യത്തില്‍ മോദി അധികാരത്തിലെത്തിയതിന്റേയും രാഹുല്‍ പാളീസായതിന്റേയും ചെരുക്ക് ഇവര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍ ക്യാമറകള്‍ക്കുമുന്നില്‍ വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവര്‍ത്തകന്റെ മിടുക്ക്.
https://www.facebook.com/KSurendranOfficial/posts/2294923690592254
Post Your Comments