Latest NewsKerala

പ്രധാനമന്ത്രിക്ക് ഗുരുവായൂരിൽ തുലാഭാരം നടത്തുന്നത് ഈ പൂക്കൾക്കൊണ്ട്

തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്നാണ് പൂക്കൾ എത്തിച്ചത്

തൃശൂർ : ഇന്ന് ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുലാഭാരം നടത്തുന്നത് താമര പൂക്കൾക്കൊണ്ട്. തുലാഭാരത്തിനായി 112 കിലോ താമരപ്പൂക്കള്‍ ഗുരുവായൂരിൽ എത്തിച്ചുവെന്ന് ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്നാണ് പൂക്കൾ എത്തിച്ചത്. ഇതിൽനിന്ന് പ്രധാനമന്ത്രിയുടെ ഭാരം അനുസരിച്ചുള്ളവ എടുത്താണ് തുലാഭാരം നടത്തുക.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദി 2008 ജനുവരി 14ന് ദര്‍ശനത്തിനു വന്നപ്പോൾ താമരപ്പൂക്കൾകൊണ്ടും കദളിപ്പഴം കൊണ്ടും തുലാഭാരം നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദര്‍ശനത്തിന്റെ ഭാഗമായി രാവിലെ ഒന്‍പത് മുതല്‍ ഭക്തരെ ക്ഷേത്രത്തിലേക്ക് കടത്തി വിടില്ല. രാവിലെ പത്ത് മുതല്‍ 11.10 വരെയാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലുണ്ടാവുക. ഈ സമയമത്രയും ആരെയും ക്ഷേത്രത്തിന് അടുത്തേക്ക് പോലും പ്രവേശിപ്പിക്കില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയം കഴിയുന്നത് വരെ ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് വാഹന നിയന്ത്രണം ഉണ്ടായിരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button