ഇന്‍ഡോര്‍: മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് 12 വയസുകാരന് മരിച്ചു. മധ്യപ്രദേശിലെ ധര് ജില്ലയിൽ ബുധനാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ലഖന്‍ സിംഗര്‍ എന്ന കുട്ടിയാണ് മരിച്ചത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് ലഖന്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ചാര്ജറില് കുത്തി സ്വിച്ച് ഓണ്‍ ചെയ്ത ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന അമ്മാവന് മുകേഷ് സിംഗ് എത്തിയപ്പോള്‍ ലഖന്‍ ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments