വില്ലുപുരം: തമിഴ്നാട്ടില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 15 കാരന് ദാരുണാന്ത്യം. വില്ലുപുരം ജില്ലയിലെ വനൂരായിരുന്നു സംഭവം. കേന്ദ്രീയ വിദ്യാലയത്തിലെ 10 -ആം ക്ലാസ് വിദ്യാര്‍ഥിയായ ആര്. അഭിലാഷാണ് (15) മരിച്ചത്.വ്യോമ സേന ഉദ്യാഗസ്ഥനായ എം. രാജേഷിന്റെയും ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആര്. ലളിതയുടേയും ഏകമകന് ആണ് അഭിലാഷ്.
മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ അഭിലാഷ് ഫോണ്‍ ദൂരേക്ക് എറിഞ്ഞെങ്കിലും ഷർട്ടിൽ തീ പിടിക്കുകയായിരുന്നു.കുട്ടിയുടെ നിലവിളികേട്ട് എല്ലാവരും ഓടിയെത്തി ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജേഷിന്റെ സഹോദരിയുടെ വീട്ടിൽ ക്രിസ്തുമസ് അവധി ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു ഈ ദുരന്തം ഉണ്ടായത്.
Post Your Comments