നെടുങ്കണ്ടം : കേരള-തമിഴ്നാട് അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. തര്‍ക്ക സ്ഥലത്ത് തമിഴ്നാട് ചെക്ക്പോസ്റ്റ് സ്ഥാപിച്ചു. കമ്പംമെട്ടിലെ സംസ്ഥാനന്തര തര്‍ക്ക ഭൂമിയിലാണ് മൊഡ്യൂള്‍ കണ്ടെയ്‌നര്‍ ചെക്‌പോസ്റ്റ് തമിഴ്‌നാട് പൊലീസ് സ്ഥാപിച്ചത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ടില്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നില നില്‍ക്കുന്ന സ്ഥലത്താണ് തമിഴ്‌നാട് പൊലീസ് പരിശോധന നടത്തുന്നതിനായി മൊഡ്യൂള്‍ കണ്ടെയ്‌നര്‍ ചെക് പോസ്റ്റ് സ്ഥാപിച്ചത്.
നിലവില്‍ തമിഴ്‌നാട് പൊലീസിനു പരിശോധന നടത്തുന്നതിനായി അതിര്‍ത്തിയില്‍ എയ്ഡ് പോസ്റ്റുണ്ട്. ഇതിനോട് അനുബന്ധിച്ച് ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കു വിശ്രമിക്കാനാണു കണ്ടെയ്‌നര്‍ ചെക്‌പോസ്റ്റ് സ്ഥാപിച്ചതെന്നാണു തമിഴ്‌നാട് പൊലീസിന്റെ വിശദീകരണം. തമിഴ്‌നാട് പൊലീസിന്റെ എയ്ഡ് പോസ്റ്റിനോടു ചേര്‍ന്നാണു കണ്ടെയ്‌നര്‍ ചെക് പോസ്റ്റ് സ്ഥാപിച്ചത്.
2 വര്‍ഷം മുന്‍പ് സംസ്ഥാന എക്‌സൈസ് വിഭാഗം പരിശോധന നടത്തുന്നതിനായി അതിര്‍ത്തിയില്‍ മൊഡ്യൂള്‍ കണ്ടെയ്‌നര്‍ ചെക് പോസ്റ്റ് സ്ഥാപിച്ചിരുന്നു. സ്ഥലത്തു തമിഴ്‌നാട് അവകാശ വാദം ഉന്നയിച്ച് തര്‍ക്കം രൂക്ഷമായതോടെ കേരളം അതിര്‍ത്തിയില്‍ സ്ഥാപിക്കാന്‍ എത്തിച്ച കണ്ടെയ്‌നര്‍ ചെക്‌പോസ്റ്റ് തിരുവനന്തപുരത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു.
Post Your Comments