കൊല്ലം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ കൊല്ലത്തെ ജ്യൂസ് കടയുടമ പോലീസിന് നിർണായക മൊഴി നൽകി . യാത്രയ്ക്കിടയിൽ ബാലുവും കുടുംബവും കയറിയ ജ്യൂസ് കടയിലെ സിസിടിവി പ്രകാശൻ തമ്പി എടുത്തുകൊണ്ടുപോയി.ഹാർഡ് ഡിസ്‌ക് കൊണ്ടുപോയി തിരികെ കൊണ്ടുവന്നുവെന്ന് ജ്യൂസ് കടയുടമ ഷംനാദ് മൊഴിനൽകി.പോലീസ് അന്വേഷണത്തിനിടെയാണ് ദൃശ്യങ്ങൾ കൊണ്ടുപോയത്.ഡിവൈഎസ്‌പി ഹരികൃഷ്ണനാണ് മൊഴിയെടുത്തത്. സിസിടിവി ദൃശ്യങ്ങൾ ആദ്യ അന്വേഷണ സംഘം ശേഖരിച്ചില്ലെന്നും കണ്ടെത്തൽ.
അതേസമയം ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളം വിട്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അസമിലേക്കാണ് അര്‍ജുന്‍ പോയിരിക്കുന്നത്.അപകടത്തിൽ പരിക്കേറ്റ ഒരാൾ ഇത്രയും ദൂരം യാത്രപോയതിൽ ദുരൂഹതയുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി.ഫോറൻസിക് ഫലം ലഭിച്ചതിന് ശേഷം അർജുനെ ചോദ്യം ചെയ്യും.പൂന്തോട്ടം ആശുപത്രി ഉടമയുടെ മകൻ ജിഷ്ണുവിന്റെ മൊഴിയെടുക്കാനായില്ല. ജിഷ്ണുവും സ്ഥലത്തില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചത് അമിത വേഗതയിലെന്ന് പോലീസ് കണ്ടെത്തി. തൃശൂരിൽനിന്ന് പുറപ്പെടുമ്പോൾ വാഹനം ഓടിച്ചത് അർജുൻ തന്നെയാണ് വാഹനം മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങി.ഒരു മണിക്ക് പുറപ്പെട്ട വാഹനം മൂന്ന് മണിക്ക് പള്ളിപ്പുറത്തെത്തി.
Post Your Comments