KeralaLatest News

സമവായ നീക്കം പൊളിയുന്നു ; തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ മാണിയുടെ കത്ത്

കോട്ടയം : കേരളാ കോൺഗ്രസ് മാണിവിഭാഗത്തിലെ സമവായ നീക്കം പൊളിയുന്നു. ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.സംസ്ഥാന കമ്മറ്റി വിളിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യം.രണ്ട് എംപിമാരും രണ്ട് എംഎൽഎമാരും കത്തിൽ ഒപ്പുവെച്ചു. ജോസ് കെ മാണി. തോമസ് ചാഴിക്കാടൻ എന്നിവർ കത്തിൽ ഒപ്പുവെച്ചു. റോഷി അഗസ്റ്റിൻ കെ.എൻ ജയരാജ് എന്നിവരും കത്തിൽ ഒപ്പുവെച്ചു.

അതേസമയം, ചെയര്‍മാന്‍ സ്ഥാനത്തിനു വേണ്ടി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാതെ പി.ജെ.ജോസഫും, ജോസ് കെ.മാണിയും നിലപാടിലുറച്ചതോടെ പാർട്ടി പിളർച്ചയിലേക്ക് നീങ്ങുമെന്നാണ് സൂചന. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങള്‍ എല്ലാം ഒപ്പം നിര്‍ത്തി ജോസ് കെ. മാണി ഇതിനോടകം ജോസഫിനെ പ്രതിരോധത്തിലാക്കിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button