![](/wp-content/uploads/2019/06/bishop.jpg)
കൊച്ചി: വ്യാജരേഖ കേസിൽ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കേരള കത്തോലിക്കാ മെത്രാന്‍ സമിതി( കെസിബിസി)യുടെ വര്‍ഷകാല സമ്മേളനം പള്ളികളില്‍ വായിക്കാന്‍ തയ്യാറാക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു.സമിതി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിന്റെ പേരിലായിരുന്നു സര്‍ക്കുലര്‍. എറണാകുളം അങ്കമാലി അതിരൂപത പ്രതിഷേധിച്ചതിനെത്തുടർന്നാണ് സർക്കുലർ പിൻവലിച്ചത്.
വിവാദങ്ങള്‍ സംബന്ധിച്ച് മെത്രാന്‍ സമിതി നടത്തിയ ചര്‍ച്ചയുടെ സൂചനകള്‍ മാത്രമാണ് സര്‍ക്കുലറിലുള്ളതെന്ന് സമിതി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് വിശദീകരണക്കുറിപ്പില്‍ പറഞ്ഞു. സ്ഥലമിടപാട് സംബന്ധിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് മാര്‍പാപ്പയുടെ പരിഗണനയിലാണ്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സമിതിക്ക് അറിയില്ല. റോമിന്റെ തീരുമാനത്തിലേ വസ്തുതകള്‍ മനസിലാകൂ. അതിനാല്‍ സര്‍ക്കുലര്‍ പിന്‍വലിക്കുകയാണെന്ന് വക്താവ് അറിയിച്ചു.
സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ അനുചിതവും ഖേദകരവുമാണെന്ന് എറണാകുളം അങ്കമാലി അതിരൂപതാ വക്താവ് ഫാ. പോള്‍ കരേടന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിവാദം മെത്രാന്‍ സമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും പോയിട്ടില്ല. മറിച്ചുള്ള പ്രസ്താവന സര്‍ക്കുലര്‍ രൂപത്തില്‍ പുറത്തിറക്കിയത് ശരിയായില്ലെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments