സ്റ്റോക്കോം: അതിശക്തമായ സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരിക്ക്. തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിംഗ് നഗരത്തിൽ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. 2 അഞ്ചു നില കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി. അതിശക്തമായ സ്‌ഫോടനമാണ് ലിന്‍ശോപിംഗിലുണ്ടായതെന്നു ദൃക്‌സാക്ഷികള്‍ പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഏതാനും വര്‍ഷങ്ങളായി സ്വീഡനില്‍ വിവിധ സംഘങ്ങള്‍ തമ്മിലുള്ള അക്രമം ശക്തമായിരുന്നു, ഇതിനെതുടര്‍ന്ന് സ്‌ഫോടനങ്ങളും നടന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇതെന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സ്‌പോടനം നടന്ന മേഖല ഇപ്പോൾ തങ്ങളുടെ സുരക്ഷയിലാണെന്നും മറ്റ് അപാര്‍ട്‌മെന്റുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും പോലീസ് അറിയിച്ചു.
Post Your Comments