Latest NewsKeralaOman

ഒമാനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി, ജീവൻ നിലനിർത്തിയിരുന്നത് മറ്റൊരു മലയാളി നൽകിയ ഭക്ഷണത്തിൽ

ഒന്നര വര്‍ഷത്തോളമായി കാലില്‍ ആണി കയറി രോഗാണുബാധ ഉണ്ടായതിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന സന്തോഷ് പ്രദേശത്ത് പണി നടക്കുന്ന പള്ളിയോട് ചേര്‍ന്നുള്ള ഷെഡിലാണ് കഴിഞ്ഞിരുന്നത്.

ഒമാനില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി.കൊല്ലം ചാത്തന്നൂര്‍ പൂതക്കുളം സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്. മ​സ്​​ക​ത്തി​ല്‍​നി​ന്ന്​ 300​ കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ഇ​ബ്രി​ക്ക​ടു​ത്ത്​ മു​ഖ്​​നി​യാ​ത്തി​ലാ​ണ്​ സം​ഭ​വം. ഇ​വി​ടെ പ​ണി ന​ട​ക്കു​ന്ന പ​ള്ളി​യോ​ട്​ ചേ​ര്‍​ന്നു​ള്ള ഷെ​ഡി​ലാ​യി​രു​ന്നു താ​മ​സം. ഒന്നര വര്‍ഷത്തോളമായി കാലില്‍ ആണി കയറി രോഗാണുബാധ ഉണ്ടായതിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന സന്തോഷ് പ്രദേശത്ത് പണി നടക്കുന്ന പള്ളിയോട് ചേര്‍ന്നുള്ള ഷെഡിലാണ് കഴിഞ്ഞിരുന്നത്.

മുഖ്‌നിയാത്തില്‍ ഹോട്ടല്‍ നടത്തുന്ന കുറ്റ്യാടി സ്വദേശി പ്രകാശന്‍ എത്തിച്ചു നല്‍കിയ ഭക്ഷണം കഴിച്ചാണ് സന്തോഷ് ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. നിര്‍മാണ തൊഴിലാളിയായിരുന്ന സന്തോഷിന് അപകടം പറ്റിയെങ്കിലും ചികിത്സ ലഭിച്ചിരുന്നില്ല. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമായതോടെ ജീവിതം ദുരിതപൂര്‍ണമായി. പാസ്‌പോര്‍ട്ടും വീസയും കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് മടങ്ങാനും അവസരമില്ലായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി പ്രകാശന്‍ ഭക്ഷണവുമായി ചെന്നപ്പോള്‍ സന്തോഷ് ഏറെ ക്ഷീണിതനായിരുന്നു. അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്തവെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാ​സ്​​പോ​ര്‍​ട്ടി​ന്റെയും വി​സ​യു​ടെ​യും കാ​ലാ​വ​ധി തീ​ര്‍​ന്നി​ട്ട്​ മാ​സ​ങ്ങ​ളാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button