KeralaLatest NewsIndia

20 രാഷ്ട്രീയ കൊലപാതകങ്ങൾ, പതിനാറും സിപിഎം പ്രതികളായുള്ളത്: പിണറായി സർക്കാർ അധികാരമേറ്റ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ നിയമസഭയിൽ

. 2016 ൽ നടന്നത് പത്ത് കൊലപാതകങ്ങൾ. ഇതിൽ ഏഴെണ്ണത്തിലും പ്രതികൾ സിപിഎമ്മുകാരാണ്

തിരുവനന്തപുരം : പിണറായി സർക്കാർ അധികാരമേറ്റ് മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ 2018 ഡിസംബർ വരെ നടന്ന പത്തൊൻപത് രാഷ്ട്രീയകൊലപാതകങ്ങളിൽ പതിനാലിലും പ്രതികൾ സ്വന്തം പാർട്ടിക്കാർ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഒരു ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി. 2016 ൽ നടന്നത് പത്ത് കൊലപാതകങ്ങൾ. ഇതിൽ ഏഴെണ്ണത്തിലും പ്രതികൾ സിപിഎമ്മുകാരാണ്. രാമചന്ദ്രൻ, വിനീഷ്, രമിത്ത്, രാധാകൃഷ്ണൻ,വിമല എന്നിവരാണ് 2015 ൽ കൊല്ലപ്പെട്ട ബിജെപി/ആർ.എസ്എ.സ് പ്രവർത്തകർ.

ഇവരെ കൊലപ്പെടുത്തിയത് സിപിഎമ്മുകാരാണ്. സിപിഎം പ്രവർത്തകനായിരുന്ന നസീർ , മുസ്ലിം ലീഗ് പ്രവർത്തകനായ അസ്ലം എന്നിവരേയും സിപിഎമ്മുകാർ തന്നെയാണ് കൊലപ്പെടുത്തിയത്.2017 ൽ അഞ്ച് ബിജെപി/ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ടപ്പോൾ അഞ്ചിലും പ്രതികൾ സിപിഎമ്മുകാരാണ്.സന്തോഷ് കുമാർ , രവീന്ദ്രനാഥ് , ബിജു, രാജേഷ് , ആനന്ദ് എന്നിവരാണ് കൊല്ലപ്പെട്ട ബിജെപി/ആർ.എസ്.എസ് പ്രവർത്തകർ. 2019 ൽ പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലും പ്രതികൾ സിപിഎമ്മുകാർ തന്നെയാകുമ്പോൾ ഇതുവരെയുള്ള ഇരുപത് രാഷ്ട്രീയ കൊലപാതകങ്ങളിൽ പതിനഞ്ചിലും പ്രതികൾ ഭരണകക്ഷിയിൽ പെട്ടവരാണ്.

2018 ൽ നാലു കൊലപാതകങ്ങളിൽ രണ്ടെണ്ണത്തിലും പ്രതികൾ സിപിഎമ്മുകാരാണ്. കോൺഗ്രസ് പ്രവർത്തകനായ ശുഹൈബിനേയും ബിജെപി പ്രവർത്തകനായ ഷമേജിനേയും വധിച്ചതിൽ സിപിഎം പ്രവർത്തകരാണ് പ്രതികൾ. 2019 ൽ പെരിയയിൽ രണ്ട് യൂത്തുകോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിലും പ്രതികൾ സിപിഎമ്മുകാരാണ്. കണ്ണൂരിൽ നടന്ന പത്തുകൊലപാതകങ്ങളിൽ ഏഴിലും പ്രതികൾ സിപിഎമ്മുകാർ തന്നെയാണ്. ആറ് ആർ.എസ്.എസ്/ബിജെപി പ്രവർത്തകരേയും ഒരു കോൺഗ്രസ് പ്രവർത്തകനേയുമാണ് സിപിഎമ്മുകാർ കൊലപ്പെടുത്തിയത്.

നിയമസഭയുടെ പതിനാലാം സമ്മേളനത്തിൽ സണ്ണി ജോസഫ് എം.എൽ.എ യുടെ ചോദ്യത്തിന് മാസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് വിശദവിവരങ്ങൾ ഉള്ളത്. മത മൗലികവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐയാണ് മൂന്ന് കൊലപാതകങ്ങൾ നടത്തിയത്. ഒരു എബിവിപി/ആർ.എസ്.എസ് പ്രവർത്തകനേയും ഒരു എസ്.എഫ്.ഐ പ്രവർത്തകനേയും ഒരു മുസ്ലിം ലീഗ് പ്രവർത്തകനേയും വധിച്ചതിനു പിന്നിൽ എസ്.ഡി.പി.ഐയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button