Latest NewsKerala

ബാലഭാസ്‌കറിന്റെ ദുരൂഹ മരണം : ജ്യൂസ് കടയുടമ മൊഴി മാറ്റി : അന്വേഷണം പുരോഗമിയ്ക്കുന്തോറും ബാലഭാസ്‌കറിന്റെത് വെറുമൊരു അപകടമരണമല്ലെന്ന് തെളിയുന്നതായി പൊലീസ്

തിരുവനന്തപുരം : ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. അന്വേഷണം പുരോഗമിയ്ക്കുന്തോറും ബാലഭാസ്‌കറിന്റെത് വെറുമൊരു അപകടമരണമല്ലെന്ന് തെളിയുന്നതായി പൊലീസ്. ഇതിനിടെ ജ്യൂസ് കടയുടമ വീണ്ടും മൊഴി മാറ്റി. കൊല്ലത്തിനടുത്ത് ബാലഭാസ്‌കറിന്റ കുടുംബം വാഹനം നിര്‍ത്തി ജ്യൂസ് കുടിച്ച ജദൃശ്യങ്ങള്‍ പ്രകാശ് തമ്പി എന്നയാള്‍ കൊണ്ടുപോയെന്നു താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് ജ്യൂസ് കടയുടെ ഉടമ ഷംനാദ്. ബാലഭാസ്‌കറിന്റെ മരണത്തിന് ശേഷം പ്രകാശ് തമ്ബി എന്ന ഒരാള്‍ ജ്യൂസ് കടയില്‍ വന്നിട്ടില്ല, സിസിടിവി ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ട് പോയിട്ടില്ല, അങ്ങനെയൊരാളെ അറിയില്ല, മരിച്ചത് ബാലഭാസ്‌കറാണെന്ന് പോലും അറിയില്ലായിരുന്നുവെന്ന് ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രകാശ് തമ്പി എന്നൊരു കക്ഷിയേയേ എനിക്കറിയില്ല. ക്രൈംബ്രാഞ്ച് എന്നോട് ചോദിച്ചത് ഇങ്ങനെയൊരു സാറ് ഇവിടെ വന്നിരുന്നോ, കരിക്കിന്‍ ഷേക്ക് കുടിച്ചിരുന്നോ എന്നാണ്. ഇങ്ങനെ ഒരു സാറ് ഇവിടെ വന്നിരുന്നെന്ന് ഞാന്‍ പറഞ്ഞു. വന്നപ്പോ ഞാനകത്ത് കിടക്കുകയായിരുന്നു. ഇങ്ങനെയൊരാളെ എനിക്കറിയുമായിരുന്നില്ല. വന്നത് ബാലഭാസ്‌കറാണെന്ന് എനിക്കറിയില്ലായിരുന്നു ,ഷംനാദ് പറയുന്നു.

മാത്രമല്ല ഭാര്യയ്ക്ക് കരിക്കിന്‍ഷേക്ക് വേണ്ടേ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ക്ക് വേണ്ടെന്നും നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം അവര്‍ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണെന്നും പറഞ്ഞു. അവര്‍ ഉറങ്ങുകയായിരുന്നു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് തരാന്‍ പറഞ്ഞു. പക്ഷേ, അവര് രണ്ട് പേരും ഷേക്ക് വാങ്ങി പൈസ തന്നപ്പോള്‍ ഞാന്‍ ചെന്ന് കിടന്നു’, ഷംനാദ് പറയുന്നു. ആരാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയതെന്നൊന്നും ശ്രദ്ധിച്ചില്ലെന്നും ഷംനാദ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button