നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റ്, ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വിന്‍ഡീസ് തകര്‍ന്നു : . 15 റണ്‍സിനാണ് വിന്‍ഡീസിനെ ഓസീസ് മുട്ടുകുത്തിച്ചതി. സ്‌കോര്‍: ഓസ്‌ട്രേലിയ 49 ഓവറില്‍ 288 റണ്‍സിന് ഓള്‍ഔട്ട്, വിന്‍ഡീസ് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ്. ഓസീസ് ഉയര്‍ത്തിയ 289 റണ്‍സെന്ന വിജയലക്ഷ്യം വിന്‍ഡീസിന് മറികടക്കാനാകുന്നതേ ഉണ്ടായിരുന്നുള്ളു.
എന്നാല്‍, ഇടവേളകളില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞത് വിന്‍ഡീസിന് വിനയായി. 68 റണ്‍സെടുത്ത ഷായ് ഹോപ്പ്, 51 റണ്‍സെടുത്ത ജെയ്‌സണ്‍ ഹോള്‍ഡര്‍, 40 റണ്‍സെടുത്ത നിക്കോളാസ് പൂരന്‍ എന്നിവരാണ് വിന്‍ഡീസ് നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. 21 വീതം റണ്‍സെടുത്ത ക്രിസ് ഗെയിലും ഷിമോണ്‍ ഹെറ്റ്‌മെയറുമാണ് ഹോപ്പിനും ഹോള്‍ഡറിനും പൂരനും കുറച്ചെങ്കിലും പിന്തുണ നല്‍കിയത്. അഞ്ചു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കാണ് വിന്‍ഡീസിന്റെ നടുവൊടിച്ചത്. പാറ്റ് കമ്മിന്‍സ് രണ്ടും ആദം സാംപ ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ, എട്ടാമനായിറങ്ങി വിന്‍ഡീസ് ബൗളര്‍മാരുടെ വീര്യത്തെ അടിച്ചൊതുക്കിയ നാഥന്‍ കോള്‍ട്ടര്‍നൈലിന്റെയും, ‘നൈല്‍’ കുലംകൊത്തിയൊഴുകുമ്പോള്‍ ഒരറ്റത്ത് ന ങ്കൂരമിട്ട അലക്‌സ് കാറെയും മുന്‍നിരയില്‍ താളം കണ്ടെത്തിയ ഏക ബാറ്റ്‌സ്മാന്‍ സ്റ്റീവന്‍ സ്മിത്തിന്റെയും പ്രകടന മികവിലാണ് 49 ഓവറില്‍ ഓസീസ് 288 റണ്‍സ് അടിച്ചെടുത്തത്.ഘട്ടത്തില്‍ ആന്‍ഡ്രേ റസ്സല്‍, കാര്‍ലോസ് ബ്രാത്‌വൈറ്റ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസ്‌ട്രേലിയയുടെ വിജയ ശില്പി. ഷെല്‍ഡണ്‍ കോട്രെല്‍ ആണ് സ്റ്റാര്‍ക്കിന്റെ അഞ്ചാം വിക്കറ്റ്.
എവിന്‍ ലൂയിസിനെ രണ്ടാം ഓവറിലും അധികം വൈകാതെ ക്രിസ് ഗെയിലിനെയും നഷ്ടമായ വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത് മൂന്നാം വിക്കറ്റില്‍ നിക്കോളസ് പൂരനും ഷായി ഹോപുമായിരുന്നു. പൂരന്‍ അടിച്ച് കളിച്ചപ്പോള്‍ ഹോപ് നങ്കൂരമിടുന്ന കാഴ്ചയാണ് കണ്ടത്.
68 റണ്‍സ് കൂട്ടുകെട്ടില്‍ 36 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയത് നിക്കോളസ് പൂരനായിരുന്നു. എന്നാല്‍ താരത്തെ ആഡം സംപ പുറത്താക്കിയ ശേഷം ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ഷായി ഹോപുമായി ചേര്‍ന്ന് 50 റണ്‍സ് നേടിയെങ്കിലും ഹെറ്റ്മ്യര്‍ റണ്ണൗട്ടായി പുറത്തായി. പിന്നീട് ജേസണ്‍ ഹോള്‍ഡറുമായി ഹോപ് 41 റണ്‍സ് കൂടി അഞ്ചാം വിക്കറ്റില്‍ നേടിയെങ്കിലും 68 റണ്‍സ് നേടിയ ഹോപിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കി.
ഇതിനിടെ ആന്‍ഡ്രേ റസ്സലും(15) കാര്‍ലോസ് ബ്രാത്‌വൈറ്റും(16) ചെറിയ ഇന്നിംഗ്‌സുകള്‍ കളിച്ച് പുറത്തായപ്പോള്‍ അര്‍ദ്ധ ശതകം തികച്ചയുടനെ മിച്ചല്‍ സ്റ്റാര്‍ക്ക് ജേസണ്‍ ഹോള്‍ഡറെയും പുറത്താക്കി. തന്റെ അവസാന ഓവറില്‍ ഷെല്‍ഡണ്‍ കോട്രെല്ലിനെയും പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് മത്സരം ഓസ്‌ട്രേലിയയ്ക്ക് സ്വന്തമാക്കി കൊടുക്കുകയായിരുന്നു.
അവസാന ഓവറില്‍ ആഷ്‌ലി നഴ്‌സ് അവസാന നാല് പന്തില്‍ നിന്ന് കോള്‍ട്ടര്‍ നൈലിനെതിരെ 4 ഫോറുകള്‍ നേടി ഓവറില്‍ നിന്ന് 16 റണ്‍സ് നേടിയെങ്കിലും വിന്‍ഡീസിനു ലക്ഷ്യത്തിനു 15 റണ്‍സ് അകലെ വരെ എത്തുവാനെ കഴിഞ്ഞുള്ളു. 50 ഓവറില്‍ നിന്ന് വിന്‍ഡീസ് 273/9 എന്ന സ്‌കോറാണ് നേടിയത്.
Post Your Comments