Latest NewsCricketNewsSports

വിൻഡീസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

വെസ്റ്റ് ഇൻഡീസിനെതിരായ ടി20, ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 23 അംഗങ്ങളടങ്ങുന്ന ടീമിനെയാണ് പ്രഖ്യാപിച്ചത്. ജൂലൈ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഓസ്ട്രേലിയ വിൻഡീസിൽ കളിക്കുക. ഓസീസ് ടീമിനെ ഓപ്പണർ ആരോൺ ഫിഞ്ച് നയിക്കും.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക പേജിലൂടെയാണ് മത്സരത്തിനുള്ള താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടത്. ഐപിഎല്ലിൽ പങ്കെടുത്ത വാർണർ ഉൾപ്പെടെയുള്ള താരങ്ങളെയെല്ലാം മാലിദ്വീപിൽ ക്വാറന്റീൻ പൂർത്തിയാക്കി ഓസ്‌ട്രേലിയയിൽ മടങ്ങിയെത്തിയിരുന്നു. സെന്റ് ലൂസിയയിലാണ് ടി20 മത്സരങ്ങൾ നടക്കുക.

ഓസ്‌ട്രേലിയൻ ടീം:
ആരോൺ ഫിഞ്ച്, ആഷ്ടൺ അഗർ, ജേസൺ ബെഹ്രെൻഡോർഫ്, അലക്സ് കാരി, പാറ്റ് കമ്മിൻസ്, ജോഷ് ഹാസ്ൽവുഡ്, മൊയ്‌സെസ് ഹെൻ‌റിക്സ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, റിലേ മെറെഡിത്ത്, ജോഷ് ഫിലിപ്പ്, y ൈ റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ, തൻ‌വീർ സംഘ, ഡി ആർ‌സി ഷോർട്ട്, സ്റ്റീവൻ സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മിച്ചൽ സ്വെപ്‌സൺ, ആൻഡ്രൂ ടൈ, മാത്യു വേഡ്, ഡേവിഡ് വാർണർ, ആദം സാംപ.

shortlink

Related Articles

Post Your Comments

Related Articles


Back to top button