KeralaLatest News

ജനങ്ങൾക്ക് നന്ദി അറിയിക്കാൻ രാഹുല്‍ ഇന്ന് കേരളത്തിൽ എത്തും

വയനാട് : തെരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും.3 ദിവസം രാഹുല്‍ മണ്ഡലത്തില്‍ വോട്ടര്‍മാരെ കാണും. നേരത്തേ 7, 8 തീയതികളിലാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാത്രി വൈകിയുള്ള പര്യടനത്തിനു സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) അനുമതി നല്‍കാത്തതിനാല്‍ പരിപാടികള്‍ ഒരു ദിവസംകൂടി നീട്ടുകയായിരുന്നു.

ഉച്ചയ്ക്ക് 1.10ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലിറങ്ങുന്ന രാഹുല്‍, തുടര്‍ന്ന് റോഡ് മാര്‍ഗം കാളികാവിലേക്കു പോകും. 3ന് കാളികാവ്, 4ന് നിലമ്ബൂര്‍, 5ന് എടവണ്ണ, 6ന് അരീക്കോട് എന്നിവിടങ്ങളിലെ റോഡ്‌ഷോയ്ക്കുശേഷം റോഡ് മാര്‍ഗം കല്‍പറ്റയിലേക്കു തിരിക്കും. കല്‍പറ്റ റെസ്റ്റ് ഹൗസിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.

രാഹുലിന്റെ റോഡ് ഷോ നിശ്ചയിച്ചിരിക്കുന്നത് കാളികാവില്‍ പഞ്ചായത്ത് ഓഫിസ് മുതല്‍ ടൗണ്‍ വരെയും എടവണ്ണയില്‍ സീതിഹാജി പാലം മുതല്‍ ജമാലങ്ങാടി വരെയും നിലമ്ബൂരില്‍ ചന്തക്കുന്ന് മുതല്‍ ഗവ. മോഡല്‍ യുപി സ്‌കൂള്‍ വരെയും അരീക്കോട് പുത്തലം മുതല്‍ പത്തനാപുരം പാലംവരെയുമാണ്. ഉച്ചയ്ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്‍ രാഹുലിനെ സ്വീകരിക്കും. സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ കോഴിക്കോട് വിമാനത്താവളത്തില്‍ എസ്പിജി പ്രത്യേക യോഗം വിളിച്ചിരുന്നു.

നാളെ രാവിലെ 10ന് വയനാട് കലക്ടറേറ്റിലെ എംപി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശനം. 11ന് കല്‍പറ്റ ടൗണ്‍, 11.30ന് കമ്ബളക്കാട്, 12.30ന് പനമരം, 2ന് മാനന്തവാടി, 3ന് പുല്‍പള്ളി, 4ന് ബത്തേരി എന്നിവിടങ്ങളില്‍ പര്യടനം. 9ന് രാവിലെ 10ന് ഈങ്ങാപ്പുഴയിലും 11.30ന് മുക്കത്തും വോട്ടര്‍മാരെ കാണുന്ന രാഹുല്‍ ഗാന്ധി ഉച്ചയോടെ തിരിച്ചുപോകും. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്താവും രാഹുല്‍ ഗാന്ധിയുടെ പര്യടനം. പൊതുയോഗമോ പ്രസംഗ പരിപാടിയോ നിലവില്‍ തീരുമാനിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button