തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ തന്നെ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് രണ്ടാം
സ്ഥാനത്ത് എത്തിയെങ്കിലും ബിജെപിയുടെ ആദ്യ പരിഗണന കുമ്മനത്തിനു തന്നെയാണെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി മോഹികളുടെ എണ്ണം പെരുകുമ്പോള്‍ ആരെ മത്സരത്തിനിറക്കുമെന്ന തീരുമാനത്തില്‍ എത്താന്‍ കോണ്‍ഗ്രസിനിതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം സീറ്റ് പിടിക്കാനുള്ള ആലോചനകളിലാണ് എല്‍ഡിഎഫ്.
മിസോറാം ഗവര്‍ണര്‍ പദവി രാജിവച്ച് സ്ഥാനാര്‍ത്ഥിയായ കുമ്മനത്തിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ടാം
സ്ഥാനാമാണ് പാര്‍ട്ടിക്കു കിട്ടിയത്. എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് പാര്‍ട്ടിക്കസഉഭ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. എന്നാല്‍ കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ആര്‍എസ്എസിന്റേതാവും. കുമ്മനമില്ലെങ്കില്‍ ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് എസ് സുരേഷ് അടക്കമുള്ളവര്‍ക്കും സാധ്യതയുണ്ട്.
പത്മജാ വേണുഗോപാല്‍, പിസി വിഷ്ണുനാഥ്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, കെ.മോഹന്‍കുമാര്‍ തുടങ്ങി നീണ്ട നിരയാണ് കോണ്‍ഗ്രസിനുള്ളത്.
എം വിജയകുമാര്‍, മേയര്‍ വികെ പ്രശാന്ത് എന്നിവരാണ് സിപിഎമ്മിന്റെ പരിഗണനിയിലുള്ളത്.
Post Your Comments