Latest NewsKeralaIndia

ശബരിമലയിലെ നൂറിൽപരം കെട്ടിടങ്ങൾ അനധികൃതമായി കെട്ടിപൊക്കിയതെന്ന് ആരോപണം : പഞ്ചായത്തിന്റെ അനുമതിയും, കെട്ടിട നമ്പരും ഇല്ല

പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്പയിലും നിലക്കലിലുമുള്ള മുഴുവൻ കെട്ടിടങ്ങളും അനധികൃതമായി കെട്ടിപൊക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത് . നിലവിൽ ഉളളവയ്ക്കും , പുതിയതായി നിർമ്മാണത്തിൽ ഉള്ള കെട്ടിടങ്ങൾക്കും പഞ്ചായത്തിന്റെ അനുമതിയില്ല . ഇത് വ്യക്തമാക്കുന്ന രേഖകൾ പുറത്ത് വിട്ട് ജനം ടിവി. നിലക്കൽ, പമ്പ ,സന്നിധാനം എന്നീ സ്ഥലങ്ങളിൽ ദേവസ്വം ബോർഡിന്റെതടക്കം വിവിധ സർക്കാർ വകുപ്പുകളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ അനധികൃതമാണന്ന് തെളിയിക്കുന്നതാണ് ഈ രേഖകൾ.

നിലവിൽ നിലക്കൽ, പമ്പാ, സന്നിധാനം എന്നിവിടങ്ങിളിൽ ഒരിടത്ത് പോലും നികുതി ഇളവ് പഞ്ചായത്ത് നൽകിയിട്ടില്ല എന്നാൽ നാളിതുവരെ ദേവസ്വം ബോർഡോ വനം വകുപ്പ് അടക്കമുള്ള സർക്കാർ വകുപ്പുകളോ കെട്ടിട നികുതി അടയ്ക്കുകയോ പെർമിറ്റിന് അപേക്ഷിക്കുകയൊ ചെയ്തിട്ടില്ല. റാന്നി താലൂക്കിലെ പെരുനാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ മൂന്ന് സ്ഥലങ്ങളിലുമുള്ള ഒരു കെട്ടിടത്തിനും പഞ്ചായത്തിന്റ അനുമതി പത്രമൊ കെട്ടിട നമ്പരോ ഇല്ല .

ഇവ രണ്ടും ഉണ്ടെങ്കിൽ മാത്രമേ വൈദ്യൂതി പോലും ലഭിക്കൂ എന്നിരിക്കെ ഇതൊന്നുമില്ലാതെ നൂറിൽപ്പരം കെട്ടിടങ്ങൾക്ക് എങ്ങനെ വൈദ്യൂതി ലഭിച്ചു എന്നതും ചോദ്യമായി അവശേഷിക്കുകയാണ്.നിലക്കൽ മുതൽ സന്നിധാനം വരെയുള്ള മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും അനധികൃതമാണ് എന്നാണ് ചാനലിന്റെ വെളിപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button