മുംബൈ : ഇന്ത്യയിലെ ഈ ബാങ്കുകളുടെ റേറ്റിംഗ് താഴ്ന്നു. ഐസിഐസിഐ ബാങ്കിന്‍റെയും ആക്സിസ് ബാങ്കിന്‍റെയും റേറ്റിംഗാണ് ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് നേരത്തെ ഉണ്ടായിരുന്ന ബിബിബി മൈനസ് റേറ്റിംഗില്‍ നിന്ന് ബിബി പ്ലസിലേക്ക് താഴ്ത്തിയത്.
ഇന്ത്യന്‍ ബാങ്കിംഗ് മേഖല ഇപ്പോഴും മൂലധന പ്രതിസന്ധി നേരിടുകയാണെന്നും അടുത്ത രണ്ട് വര്‍ഷത്തേക്കു കൂടി ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ പ്രകടനം ശരാശരിയിലും താഴെയായിരിക്കുമെന്നും ഫിച്ച് പ്രസ്താവനയിലൂടെ അഭിപ്രായപ്പെടുന്നു. ഫിച്ചിന്‍റെ ബിബിബി റേറ്റിംഗ് മികച്ച ക്രെഡിറ്റ് ക്വാളിറ്റി പ്രധാനം ചെയ്യുന്ന സ്ഥാപനമെന്ന കാഴ്ചപ്പാട് നല്‍കുന്നതെങ്കിലും ഊഹാടിസ്ഥാനത്തിലുള്ള ഗ്രേഡാണ് ബിബി റേറ്റിംഗുകള്‍.
Post Your Comments