CricketLatest News

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഭേദപ്പെട്ട സ്കോറുമായി ദക്ഷിണാഫ്രിക്ക

സൗതാംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ 228 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. ജസ്പ്രീത് ബൂറയുടെയും യൂസ്​വേന്ദ്ര ചാഹലിന്‍റെയും കണിശതയാര്‍ന്ന ബൗളി൦ഗിന് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. 34 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത ക്രിസ് മോറിസാണ് ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഡൂ പ്ലെസി 54 പന്തില്‍ നിന്ന് 38 റണ്‍സ് നേടി. എട്ടാം വിക്കറ്റിൽ ക്രിസ് മോറിസ് – കഗീസോ റബാദ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ 200 കടത്തിയത്.

ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി (54 പന്തിൽ 38), വാൻഡർ ഡ്യൂസൻ (37 പന്തിൽ 22), ഡേവിഡ് മില്ലർ (40 പന്തിൽ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഹാഷിം അംല (ഒൻപതു പന്തിൽ ആറ്), ക്വിന്റൺ ഡികോക്ക് (17 പന്തിൽ 10), ജീൻപോൾ ഡുമിനി (11 പന്തിൽ മൂന്ന്), ഇമ്രാൻ താഹിർ (പൂജ്യം) എന്നിങ്ങനെയാണ് സ്‌കോറുകൾ. അതേസമയം, പന്ത്രണ്ടാം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നാം മത്സരമാണിത്.
ആദ്യമത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനോട് 104 റണ്‍സിന് തോറ്റ ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനോട് 21 റണ്‍സിനും തോല്‍വിയേറ്റു വാങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button