റെഡ്മീ സീരിസിൽ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാൻ ഒരുങ്ങി ഷവോമി. കെ20, കെ20 പ്രോ എന്നീ ഫോണുകളായിരിക്കും കമ്പനി അവതരിപ്പിക്കുക.
കെ20 പ്രോയിൽ 6.39 ഇഞ്ച് നോച്ച്ലെസ് ഡിസ്പ്ലേ, 20 എംപി പോപ്പ് അപ്പ് സെല്‍ഫിക്യാമറ,പിൻവശത്തു 48MP+13MP+8MP ട്രിപ്പിള്‍ ക്യാമറ, ഐഎംഎക്‌സ് 486 സെന്‍സര്‍, ലിക്വിഡ് കൂളിംഗ് സംവിധാനം, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍, 4,000 എംഎഎച്ച് എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 6ജിബി 8ജിബി വേരിയന്റുകളിലെത്തുന്ന ഫോണിന് 25,000 മുപതല്‍ 30000 രൂപവരെയും 9ജിബിയ്ക്ക് 28,000 മുതല്‍ 32,0000 വരെയാണ് പ്രതീക്ഷിക്കാവുന്ന വില.
കെ 20യില്‍ ക്യൂവല്‍ കോമിന്റെ പുതിയ പ്രോസ്സർ, പോപ്പ് അപ്പ് ക്യാമറ എന്നിവ പ്രതീക്ഷിക്കാം. മറ്റു പ്രത്യേകതകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. 6ജിബി/64ജിബി പതിപ്പിന് 20,000 രൂപയ്ക്കടുത്തും 6ജിബി/128ജിബി പതിപ്പിന് വില 21000ത്തിനടുത്തുമായിരിക്കും വില.
ചൈനയില്‍ വിപണിയിൽ എത്തിയ ഫോണ്‍ 6 ആഴ്ചകള്‍ക്ക് ഉള്ളില്‍ ഇന്ത്യയില്‍ എത്തുമെന്നാണ് ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ജൂണ്‍ 15ന് ഈ മോഡലുകൾ പ്രതീക്ഷിക്കാം.
Post Your Comments