തിരുവനന്തപുരം : പുതിയ അധ്യായന വർഷത്തിൽ സ്കൂൾ ബസിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മാർഗരേഖയുമായി പോലീസ് രംഗത്ത്. ബസിൽ കുട്ടികൾക്കൊപ്പം ഒരു ടീച്ചറും ട്രാൻസ്പോർട് മാനേജരും യാത്ര ചെയ്യണമെന്നു പോലീസ് നിർദേശം. ഡ്രൈവിങ് നിയമലംഘനത്തിനു പിഴ അടച്ചിട്ടുള്ളവരെ ഡ്രൈവറായി നിയമിക്കരുത്. വലിയ വാഹനം ഓടിച്ച് 5 വർഷത്തെ പരിചയം വേണം. സംസ്ഥാന പോലീസ് പുറപ്പെടുവിച്ച
മാർഗരേഖയിലെ മറ്റു നിർദേശങ്ങൾ ഇവയാണ്
- ബസിൽ ഒരു സ്ത്രീ ഉണ്ടാകണം.
- ബസിൽ രാവിലെയും വൈകിട്ടും ഹാജർ നിർബന്ധം.
- അഞ്ചാം ക്ലാസിലോ താഴെയോ പഠിക്കുന്ന കുട്ടികളെ സ്റ്റോപ്പിൽ ഇറക്കുമ്പോൾ രക്ഷിതാവ് അവിടെയുണ്ടെന്ന് ഉറപ്പാക്കണം. കുട്ടിയെ തനിച്ച് റോഡിൽ ഇറക്കരുത്.
- ഡ്രൈവറുടെ കാഴ്ചശക്തിയും ആരോഗ്യവും പരിശോധിക്കണം. ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷൻ നിർബന്ധം.
- ഡ്രൈവർക്കും കണ്ടക്ടർക്കുമൊപ്പം വിദ്യാർഥി (പ്രത്യേകിച്ച് പെൺകുട്ടി) തനിച്ചാകുന്ന സാഹചര്യമുണ്ടാകരുത്.
- ഫസ്റ്റ് എയ്ഡ് ബോക്സ്, അലാം–സൈറൻ, അഗ്നിശമന സംവിധാനങ്ങൾ എന്നിവ ബസിൽ നിർബന്ധം.
- ബസ് മഞ്ഞ നിറത്തിൽ വേണം. ഇരുവശങ്ങളിലും സ്കൂളിന്റെ പേര് എഴുതണം.
- മണിക്കൂറിൽ 40 കിലോമീറ്റർ നിശ്ചയിച്ച് വേഗപ്പൂട്ട് ഘടിപ്പിക്കണം.
സ്കൂൾ
- ഉയരമുള്ള ചുറ്റുമതിൽ വേണം. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജോലിക്കു നിയോഗിക്കരുത്. തൊഴിലാളികളെ ക്ലാസ് സമയത്തു വളപ്പിൽ പ്രവേശിപ്പിക്കരുത്.
- മാതാപിതാക്കൾക്കും സന്ദർശകർക്കും വളപ്പിൽ എവിടെയും കടന്നു ചെല്ലാൻ അനുവദിക്കരുത്. സന്ദർശന സമയത്ത് അവരോടൊപ്പം ഒരാളെ നിയോഗിക്കണം.
- പ്രവേശന കവാടം, വരാന്ത, പടിക്കെട്ട്, ലൈബ്രറി, ഓഡിറ്റോറിയം, ഡൈനിങ് ഹാൾ, സ്പോർട്സ് റൂം, കംപ്യൂട്ടർ ലാബ്,ബസ് ബേ എന്നിവ പരിധിയിൽ വരുന്ന വിധത്തിൽ ക്യാമറ സ്ഥാപിക്കുന്നത് ഉചിതം.
- ക്യാമറ ദൃശ്യങ്ങൾ 45 ദിവസമെങ്കിലും സൂക്ഷിക്കാൻ കഴിയണം.
Post Your Comments