തിരുവനന്തപുരം : ഉപയോഗ ശൂന്യമായ മരുന്നുകള്‍ സംസ്കരിക്കാന്‍ പുതിയ വഴിയുമായി ഡ്രഹ്സ് കണ്ട്രോളര് വിഭാഗം. മരുന്ന് മൊത്ത വിതരണ സംഘടയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. പഴയ മരുന്നുകള്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതും ഒഴിവാക്കി പരിസ്ഥിതിക്ക് കോട്ടം തട്ടാതെ മരുന്നുകള്‍ ശാസ്ത്രീയമായി സംസ്കരിക്കാനാണ് തീരുമാനം,.
ഡ്രഗ്സ് കണ്ട്രോളര് വിഭാഗത്തിന്റെ പ്രോഗ്രാം ഓണ്‍ റിമൂവല്‍ ഓഫ് അണ് യൂസ്ഡ് ഡ്രഗ്സ് പദ്ധതിയുടെ ലക്ഷ്യം. പ്രൗഡ് പദ്ധതിയുടെ ഭാഗമായി മരുന്നുകടകള്‍ക്ക് മുന്നില്‍ പെട്ടികള്‍ സ്ഥാപിക്കും. ഉപയോഗശൂന്യമായ മരുന്നുകളും മരുന്ന് കവറുകളും എല്ലാം ഈ പെട്ടികളില്‍ നിക്ഷേപിക്കാം. മാസത്തിലൊരിക്കല്‍ ഇത് ശേഖരിക്കാന്‍ ഡ്രഗ്സ് കണ്ട്രോളര് വിഭാഗത്തിലെ ജീവനക്കാരെത്തും. തുടക്കത്തില്‍ തിരുവനന്തപുരം ജില്ലയിൽ പദ്ധതി ആരംഭിക്കുമെങ്കിലും പിന്നീട് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യപിപ്പിക്കും.
ശേഖരണത്തിലൂടെ വെയര്‍ ഹൗസിലെത്തുന്ന മരുന്നുകള്‍ തരം തിരിച്ച ശേഷം സംസ്കരിക്കാന്‍ നല്‍കും. റാംകി എന്ന സ്ഥാപനമാണ് സംസ്കരണ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. മരുന്ന് മൊത്ത വ്യാപാര സംഘടനയാണ് ബിന്‍ സ്ഥാപിക്കുന്നതിനും മരുന്നുകള്‍ സംസ്കരിക്കുന്നതിനും ആവശ്യമായ തുക നല്‍കുന്നത്.
Post Your Comments