തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം എത്താന്‍ വൈകുമെന്ന് സൂചന. നിലവിലെ സാഹചര്യത്തില്‍ എട്ടിനു കാലവര്‍ഷം തുടങ്ങാനാണു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മഴ തുടങ്ങുമെന്നായിരുന്നു ആദ്യ അറിയിപ്പ്. കാലവര്‍ഷം ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തെത്തിയിട്ടു മൂന്നു ദിവസമായി. സാധാരണ രണ്ടു ദിവസത്തിനകം കേരളത്തിലെത്തേണ്ടതാണ്
അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമര്‍ദമാണ് ഇതിനെ തടയുന്നത്. രണ്ടു ദിവസത്തിനകം ലക്ഷദ്വീപ് ഭാഗത്തു രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവര്‍ഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു. കേരളത്തില്‍ ജൂണ്‍ 5 വരെയൊക്കെ കാലവര്‍ഷം വൈകുന്നതു പതിവാണ്. പക്ഷേ അടുത്തൊന്നും ഇത്രയും വൈകിയിട്ടില്ല. 1972 ല്‍ ജൂണ്‍ 18 നാണ് കാലവര്‍ഷം തുടങ്ങിയത്. 1918, 1955 വര്‍ഷങ്ങളില്‍ 11 നായിരുന്നു മഴയുടെ തുടക്കം.
Post Your Comments