CricketLatest NewsSports

ലോകകപ്പ്: ഇന്ത്യക്ക് വിജയത്തുടക്കം

സൌതാംപ്റ്റന്‍•ഐ.സി.സി ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ 6 വിക്കറ്റിനാണ് ഇന്ത്യ തകര്‍ത്തത്. 228 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ 6 വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു.

സ്കോര്‍ : ഇന്ത്യ – 230/4 (47.3), ദക്ഷിണാഫ്രിക്ക: 227/9 (50).

144 പന്തില്‍ നിന്ന് 122 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയ ശില്പി. രോഹിതിന്റെ 23 ാമത് സെഞ്ച്വറിയാണിത്‌.

ധവാനും, കൊഹ്‌ലിയും 8 ഉം 18 ഉം റണ്‍സുമായി മടങ്ങി. പിന്നാലെയെത്തിയ കെ.എല്‍ രാഹുല്‍ 26 റണ്‍സ് എടുത്തു. ധോണി 34 റണ്‍സുമായി രോഹിതിന് പിന്തുണയേകി. ധോണി പുറത്താതിന് പിന്നാലെയെത്തിയ പാണ്ഡ്യ 7 പന്തില്‍ നിന്ന് 15 റണ്‍സുമയി ഇന്ത്യയെ വിജയ തേരിലേറ്റി.

നേരത്തെ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ ബൗളിംഗ് നിര 227 റണ്‍സില്‍ എറിഞ്ഞോതുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി വൈ.എസ് ചാഹല്‍ നാലും ഭുവനേശ്വര്‍ കുമാര്‍, ജെ.ജെ ബുംബ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button