പാരീസ് : ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം നെയ്മര്‍ക്കെതിരെ ബലാത്സംഗാരോപണം ഉന്നയിച്ച യുവതിയുടെ കേസ് ഉപേക്ഷിക്കുകയാണെന്നും ഇനി യുവതിക്ക് വേണ്ടി കോടതിയിലേക്കില്ലെന്നും അഭിഭാഷകര്‍. യുവതിക്ക് വേണ്ടി കേസ് ഏറ്റെടുത്ത അഭിഭാഷക സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവതിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ കേസില്‍ നിന്ന് പിന്‍മാറിയത്.
യുവതിയുടെ പരാതിക്ക് പിന്നാലെ ആരോപണം നിഷേധിച്ച് നെയ്മര്‍ രംഗത്തുവന്നിരുന്നു. പരാതിക്കാരി താനുമായി നടത്തിയ വാട്‌സ്ആപ് സന്ദേശങ്ങളും നെയ്മര്‍ പുറത്തുവിട്ടിരുന്നു. ഏതായാലും സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാനുള്ള യുവതിയുടെ തന്ത്രമാണ് പരാതിയെന്നാണ് നെയ്മറുടെ പിതാവ് പ്രതികരിച്ചത്.
നെയ്മറുമായി ഉഭയക്ഷിസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് തനിക്കുണ്ടായിരുന്നതെന്നാണ് യുവതി ആദ്യം തങ്ങളോട് പറഞ്ഞതെന്ന് അഭിഭാഷകര്‍ പറഞ്ഞു. ഇതിന് ശേഷം നെയ്മര്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്ന് യുവതി പറഞ്ഞു. എന്നാല്‍ ബ്രസീല്‍ പൊലീസിന് യുവതി നല്‍കിയ പരാതിയില്‍ നെയ്മര്‍, തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് ആരോപിച്ചിരിക്കുന്നത്. യുവതിയുടെ ആദ്യത്തെ കഥയും പിന്നീട് പൊലീസിന് നല്‍കിയ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.
Post Your Comments