![death](/wp-content/uploads/2019/06/death-1.jpg)
ചാരുംമൂട്: സ്കൂട്ടറിന് പിന്നില്‍ സ്വകാര്യബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. റോഡില്‍ തെറിച്ചുവീണ വീട്ടമ്മയുടെ വലതു കൈയിലൂടെയും ഇടുപ്പിലൂടെയും ബസ് കയറി ഇറങ്ങി. ചാരുംമൂട് പുതുപ്പള്ളികുന്നം സ്വദേശി സുബൈദ (54) ആണ് മരിച്ചത്. ചാരുംമൂട് ജംക്ഷന്റെ പടിഞ്ഞാറ് വെച്ചാണ് അപകടം. അമിതവേഗത്തില്‍ ചാരുംമൂട് ജംക്ഷനിലെ സിഗ്നല്‍ മറികടക്കാനെത്തിയ ‘മോണിങ് സ്റ്റാര്‍’ എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്. ഭര്‍ത്താവ് സലീമിനൊപ്പം കായംകുളം താലൂക്ക് ആശുപത്രിയില്‍ പോയി മടങ്ങുമ്പോള്‍ വീടിന് ഒന്നരക്കിലോമീറ്റര്‍ അകലെ വച്ചാണ് ബസ് ഇടിച്ചത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ബസ് ജംക്ഷന് കിഴക്കുള്ള കാത്തിരിപ്പു കേന്ദ്രത്തിനു മുന്നില്‍ നിര്‍ത്തുകയായിരുന്നു. നൂറനാട് എസ്ഐ പി.ആര്.സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവര്‍ തത്തംമുന്ന ഇടനയുടെ വടക്കതില്‍ രാധാകൃഷ്ണനെ (54)അറസ്റ്റ് ചെയ്തു.
Post Your Comments