ലഖ്‌നൗ: ബാത്റൂമില്‍ പതിച്ച ടൈലുകളില്‍ ഗാന്ധിജിയുടേയും അശോകസ്തംഭത്തിന്റേയും ചിത്രങ്ങള്‍ . സംഭവം വന്‍ വിവാദമാകുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയില്‍ നിര്‍മ്മിച്ച ശൗചാലയത്തില്‍ മഹാത്മാ ഗാന്ധിയുടേയും അശോക സ്തംഭത്തിന്റേയും ചിത്രങ്ങള്‍ പതിച്ചതാണ് വിവാദത്തിലായിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ബുലന്ദേശ്വറിലാണ് സംഭവം. ഗ്രാമവാസികള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സംഭവം വിവാദമായത്. തിങ്കളാഴ്ചയാണ് ഗ്രാമവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരാഴ്ച മുമ്പാണ് ഗാന്ധിയുടേയും അശോക സ്തംഭത്തിന്റേയും ചിത്രങ്ങള്‍ പതിച്ച ടൈലുകള്‍ ശൗചാലയത്തില്‍ പാകിയത്. സ്വച്ഛ് ഭാരത് പദ്ധതിയില്‍ പെടുത്തി ദിബൈ തെഹ്‌സിലെ ഇച്ചാവാരി ഗ്രാമത്തില്‍ 508 ശൗചാലയങ്ങളായിരുന്നു പണിതിരുന്നത്. ഇതില്‍ ; 13 എണ്ണത്തിലാണ് ഗാന്ധിയുടേയും അശോക സ്തംഭത്തിന്റേയും ചിത്രങ്ങള്‍ ഉള്ള ടൈലുകള്‍ പതിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്വച്ഛ് ഭാരതിന്റെ ചുമതല ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.
Post Your Comments