അടിമാലി: മദ്യപിച്ചെത്തിയ പിതാവ് വഴക്കുപറഞ്ഞതില്‍ മനംനൊന്ത് സഹോദരിമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. 19, 16, 14 വയസ്സുള്ള മൂന്ന് സഹോദരിമാരാണ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. അടിമാലിയാണ് സഹേദരിമാര്‍ കൂട്ടക്കോടെ ജീവനെടുക്കാന്‍ നോക്കിയത്.
അടിമാലിക്കു സമീപം ഫ്‌ളാറ്റില്‍ താമസിക്കുന്ന പെണ്‍കുട്ടികളുടെ പിതാവ് മദ്യപിച്ചെത്തുക പതിവാണ്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഇയാള്‍ മൂ്ന്നു പെണ്‍ മക്കളേയും വഴക്ക് പറയുകയായിരുന്നു. ഇതില്‍ മനംനൊന്താണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശി എടുത്ത് കുടിച്ച് മൂവരും ആത്മഹത്യക്കു ശ്രമിച്ചത്. ആദ്യം അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി.
അതേസമയം സംഭവസമയത്ത് വീട്ടില്‍ അമ്മ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു. ആത്മഹത്യ പ്രേരണയുണ്ടാകാനുള്ള മറ്റ് സാഹചര്യങ്ങളും പോലീസ് പരിശോധിക്കും.
Post Your Comments