ചെന്നൈ: ട്രെയിനില്‍ ഓടിക്കയറവെ കാലുതെറ്റിയ പത്തു വയസ്സുകാരി അപകടത്തില്‍പ്പെട്ടു. ട്രെയിന്റെ വാതില്‍ കമ്പിയില്‍ തൂങ്ങിയാടി പത്ത് മീറ്ററോളം സഞ്ചരിച്ച കുട്ടിയുടെ രക്ഷയ്ക്കെത്തിയത് ആര് പി എഫ് ജവാന്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10.45 ന് ചെന്നൈ എഗ്മോര്‍ റെയില്‍വെ സ്റ്റേഷനിലായിരുന്നു സംഭവം.
തീര്‍ത്ഥാടന യാത്രക്കായാണ് ബീഹാര്‍ സ്വദേശി അശ്വനികുമാറും മകള്‍ ആന്മോള് ശര്‍മ്മയും റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. നാലാം പ്ലാറ്റ് ഫോമില്‍ നിന്ന് തഞ്ചാവൂരിലേയ്ക്ക് പോകുന്ന ട്രെയിനില്‍ കയറുന്നതിനിടയാണ് ആന്‍ മോള് അപകടത്തില്‍പ്പെട്ടത്. അച്ഛനു മുമ്പേയായി നടന്നു വന്ന ആന്‍ ട്രെയി്ന്‍ എടുത്തപ്പോള്‍ ഓടിക്കയറുകയായിരുന്നു. എന്നാല്‍ കാരി ബാഗ് കൈവശം ഉണ്ടായിരുന്ന ആനിന് കമ്പിയില്‍ ഒരു കൈ മാത്രം പിടിക്കാനേ കഴിഞ്ഞിള്ളൂ.
ട്രെയിനിന്റെ ഫുഡ് ബോര്‍ഡില്‍ കാല് കുത്താന്‍ കഴിയാതെ ഒറ്റക്കെയില്‍ തൂങ്ങി 10 മീറ്ററോളം അവള് യാത്ര ചെയ്തു. ഇതു കണ്ട് അപകടം മനസ്സിലാക്കിയ ആര്‍പിഎഫ് ജവാന് എസ് വി ജോസ് സംമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ തൂക്കിയെടുത്ത് ജീവിതത്തിലേക്ക് കൊണ്ടു വരികയായിരുന്നു.
അപകട സിഗ്നല്‍ മുഴക്കിയതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി. 10 മിനിറ്റിന് ശേഷം കുട്ടിയും പിതാവും സുരക്ഷിരായി ട്രെയിനില്‍ കയറിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. രാജ്യത്തെ വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുളള ജോസ് നാലര വര്‍ഷമായി ചെന്നൈ എഗ്മോറിലാണ് ജോലി നോക്കുന്നത്.
തന്റെ മകള്‍ രക്ഷപ്പെടാന്‍ കാരണം ആര് പി എഫ് ഉദ്യോഗസ്ഥന് ജോസിന്റെ ഇടപെടല്‍ മൂലമാണെന്ന് തഞ്ചാവൂരിലെത്തിയ അശ്വനികുമാര്‍ റെയില്‍വെ സ്റ്റേഷന് അധികൃതരെ അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച സതേണ്‍ റെയില്‍വെ ഡിജിപി ഡോ. ശൈലേന്ദ്ര ബാബു ജോസിന് പാരിതോഷികം സമ്മാനിച്ചു. പത്തു വയസ്സുകാരിയുടെ ജീവന് രക്ഷിച്ച ജോസിനിപ്പോള് അഭിനന്ദന പ്രവാഹമാണ്.
Post Your Comments