ജയ്പൂര്‍: പണവും സ്വര്‍ണവുമെല്ലാം കട്ടുകൊണ്ടു പോകുന്നത് പല കള്ളന്‍മാര്‍ക്കും ഒരു സ്ഥിരം തൊഴിലാണ്. എന്നാല്‍ രാജസ്ഥാനിലെ പരസംപുര ഗ്രാമത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഇവിടെ നമ്മള്‍ വിലപിടിപ്പുള്ള ഏതൊരു വസ്തു സൂക്ഷിക്കുന്നതിലും ഭദ്രമായി ഈ ഗ്രമാവാസികള്‍ താഴിട്ടുസൂക്ഷിക്കുന്ന വസ്തുവായി മാറിയിരിക്കുകയാണ് വെള്ളം.
വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം ആരും മോഷ്ടിക്കാതിരിക്കാനാണ് അവരുടെ ഈ മുന്‍കരുതല്‍. കാരണം, വെള്ളത്തിന് ഇവിടെ പൊള്ളുന്ന വിലയാണ്. കാത്തു സൂക്ഷിച്ചില്ലെങ്കില്‍ പിന്നെ തൊണ്ടനനയ്ക്കാന്‍പോലും ഒരുതുള്ളി വെള്ളം കിട്ടില്ല.
കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന പരസംപുരയില്‍ പത്ത് ദിവസം കൂടുമ്പോഴാണ് കുടിവെള്ളവിതരണം. ഒരു ടാങ്ക് വെള്ളം വീതമാണ് ഓരോ വീട്ടുകാര്‍ക്കും ലഭിക്കുക. അതുകൊണ്ടുതന്നെ ഇവിടെ വെള്ളം മോഷ്ടിക്കപ്പെടുന്നതും പതിവാണ്. മോഷണത്തെ പ്രതിരോധിക്കാനാണ് കുടിവെള്ളം സൂക്ഷിച്ചിരിക്കുന്ന ടാങ്കുകള്‍ പൂട്ടി വച്ചിരിക്കുന്നത്.
കണ്ണുതെറ്റിയാല്‍ ഏതു പൂട്ടും പൊളിക്കാന്‍ മോഷ്ടാക്കള്‍ എത്തുമെന്നുറപ്പുള്ളതിനാല്‍ ചില വീടുകളില്‍ വീട്ടുകാരില്‍ ആരെങ്കിലും സര്‍വ്വനേരവും ഈ ടാങ്കുകള്‍ക്ക് കാവല്‍ നില്‍ക്കുകയും ചെയ്യും. ഏഴ് ദിവസത്തിലൊരിക്കല്‍ ഇവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം.
ഹിന്ദുസ്ഥാന്‍ സിങ്ക് എന്ന കമ്പനി ദത്തെടുത്തതാണ് പരസംപുര ഗ്രാമം. കമ്പനിയുടെ ഖനനമേഖലയ്ക്കടുത്തുള്ള പരസംപുരയിലേക്ക് കൂടുതല്‍ കുടിവെള്ളം ലഭ്യമാക്കുന്ന കാര്യം അവരോട് സംസാരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Post Your Comments