ജടായു എര്‍ത്ത്‍സ് സെന്‍റര്‍ സി.എം.ഡി രാജീവ് അഞ്ചലിനെ ന്യൂയോര്‍ക്കില്‍ ആദരിച്ചു. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിന് വേണ്ടി സെനറ്റര്‍ കെവിന്‍ തോമസാണ് പുരസ്താരവും പ്രശസ്തിപത്രവും നല്‍കി രാജീവ് അഞ്ചലിനെ ആദരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമായ ജടായു ശില്‍പത്തിന്‍റെയും ജടായു എര്‍ത്ത്‍സ് സെന്‍ററിന്‍റെയും നിര്‍മാണത്തിലൂടെ സമൂഹത്തിന് നല്‍കിയ മഹത്തരമായ സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ലോകം ആദരിക്കേണ്ട മഹദ്‍വ്യക്തികളില്‍ ഒരാളാണ് രാജീവ് അഞ്ചലെന്ന് ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് പറഞ്ഞു. വൈസ് കോണ്‍സല്‍ ദേവദാസന്‍ നായര്‍ അടക്കമുള്ള ന്യൂയോര്‍ക്കിലെ പൗരപ്രമുഖരും, മലയാളി സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ദൈവത്തിന്‍റെ സ്വന്തം നാടിന് ലഭിച്ച അംഗീകാരമാണിതെന്ന് മറുപടി പ്രസംഗത്തില്‍ രാജീവ് അഞ്ചല്‍ പറഞ്ഞു. ഹിസ്റ്ററി ചാനല്‍ അടക്കമുള്ള രാജ്യാന്തര ടെലിവിഷന്‍ ചാനലുകള്‍ ജടായു എര്‍ത്ത്‍സ് സെന്‍ററിനെ കുറിച്ച് പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് അമേരിക്കയില്‍ രാജീവ് അഞ്ചലിന് ആദരവ് ലഭിക്കുന്നത്.
Post Your Comments