KeralaLatest News

നിപ സംശയം: ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണും

കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇന്ന് മാധ്യമങ്ങളെ കാണും. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളെ ധരിപ്പിക്കാണാണ് പത്ര സമ്മേളനം നടത്തുന്നത്. രാവിലെ ഒമ്പതരയോടെ മന്ത്രി മാധ്യമങ്ങളെ കാണും എന്നാണ് അറിയിച്ചിരിക്കുന്നത്.

ആലപ്പുഴ വെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് യുവാവിന നിപയുള്ളതായി സംശയം ബലപ്പെട്ടത്. എന്നാല്‍ ഇത് പൂര്‍ണമായി സ്ഥിരീകരിക്കാന്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധനഫലം അറിയണം. ഇത് ചൊവ്വാഴ്ച ചൊവ്വാഴ്ചയോടെ ലഭിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. യുവാവിന്റെ രക്തസാമ്പിളിന്റെ പരിശോധന ഫലത്തെ സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button