കൊച്ചി: ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ നില തൃപ്തികരമെന്നും നിപ സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രമെന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ അറിയിച്ചു. രോഗിയുമായി നേരിട്ട് ഇടപെടവരുടെ ലിസ്റ്റ് തയ്യാറാക്കി വരുന്നു. അഞ്ച് പേര്‍ ഐസലോഷൻ വാർഡിലുണ്ട്. ആരുടേയും നില ഗുരുതരമല്ല. ഇവരുടെ രക്തസാംപിളുകൾ പരിശോധനക്കായി അയക്കും. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സംഘത്തിന്റെ സഹായത്തോടെയാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാർഥി ആശുപത്രിയിൽ പരിചരിച്ച മൂന്നുപേരടക്കം നാലുപേരെയാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഇവരിൽ ഒരാൾ രോഗബാധിതനായ വിദ്യാർഥിയുടെ സഹപാഠിയാണ്. അതോടൊപ്പം വിദ്യാർഥിയുമായി കഴിഞ്ഞ പത്തുദിവസത്തിനുളളിൽ ഇ ടപഴകിയവരടക്കം 311 പേരാണ് നിരീക്ഷണത്തിലുള്ളത്. തൃശൂർ, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളിലായുളള ഇവരോട് വീടിന് പുറത്തിറങ്ങരുതെന്നും മറ്റുളളവരുമായി ഇടപഴകഴകരുതെന്നും നിർദേശിച്ചിട്ടുണ്ട്.
Post Your Comments