മുംബൈ: ഐ.എസ് അനുകൂല ചുവരെഴുത്തുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നവി മുംബൈയില്‍ കനത്ത ജാഗ്രത. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും ക്രിക്കറ്റ് താരം ധോനിയുടേയും പേരുകളും ചുവരെഴുത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കുന്നു. റായ്ഗഡ് ജില്ലയിലെ ഉറാന്‍ പ്രദേശത്തുള്ള ഖോപ്‌തേ പാലത്തിന്റെ തൂണുകളിലാണ് ഐ.എസിനെ അനുകൂലിച്ചുകൊണ്ടുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഐ.എസ് ഭീകരരെ പ്രശംസിച്ചും കൂടാതെ ഐ.എസ് നേതാവ് അബൂബക്കര്‍ എല്‍ ബഗ്ദാദി, ഹാഫിസ, സയീദ് തുടങ്ങിയ ഭീകരര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുമാണ് ചുവരെഴുത്ത്.നഗരത്തിലെ ചില പ്രധാന ഇടങ്ങളില്‍ അക്രമണം നടത്തുന്നത് സംബന്ധിച്ച് ചുവരെഴുത്തില്‍ സൂചനകളുമുണ്ട്. കൂടാതെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിന്റെ സമീപ പ്രദേശത്ത് ബിയര്‍ കുപ്പികളും ഗ്ലാസ്സുകളും മറ്റു വസ്തുക്കളും കണ്ടെത്തിയതായി പോലീസ് കമ്മീഷ്ണര്‍ സജ്ഞയ് കുമാര്‍ വ്യക്തമാക്കി.
ഈ സ്ഥലങ്ങളില്‍ ഇരുന്ന് യുവാക്കളും മറ്റും മദ്യപിച്ചിരുന്നതായും അവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായും പ്രദേശവാസികള്‍ പറയുന്നുണ്ട്.ഏറെ വിശദീകരിച്ചാണ് സന്ദേശങ്ങള്‍ എഴുതിയിട്ടുള്ളതെന്നും നവി മുംബയിലെ പ്രധാന സ്ഥലങ്ങളില്‍ എപ്പോഴൊക്കെയും എങ്ങനെയൊക്കെയും ആക്രമണങ്ങള്‍ നടത്താമെന്നും സന്ദേശത്തില്‍ പറയുന്നുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ധോണിയുടെയും കെജരിവാളിന്റെയും പേരുകള്‍ ചില കോഡുകള്‍ ആകാമെന്നും പൊലീസ് പറയുന്നുണ്ട്.
പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഒ.എന്‍.ജി.സി, ആയുധ നിര്‍മ്മാണ ഫാക്ടറി, പവര്‍ സ്റ്റേഷന്‍ എന്നിവ നവി മുംബയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍.ഐ.എ, ഇന്റലിജന്‍സ് ബ്യുറോ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. സന്ദേശങ്ങള്‍ക്കൊപ്പം സ്ഥലങ്ങളുടെ ഭൂപടങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments