നോട്ടിംഗ്ഹാം: ലോകക്കപ്പിലെ ആറാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാനു അനായാസ ജയം. ട്രെന്‍ഡ് ബ്രിഡ്ജിലെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 14 റൺസിനാണ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയ 348 റൺസ് മറികടക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
11 ODI losses in a row, comprehensively beaten in their opening #CWC19 encounter, Pakistan bounce back with a brilliant win over England at Trent Bridge. ?
They have beaten the hosts – and tournament favourites – by 14 runs! pic.twitter.com/Pmz5Am6YdE
— ICC Cricket World Cup (@cricketworldcup) June 3, 2019
62 പന്തില്‍ 84 റണ്‍സെടുത്ത മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ബാബര്‍ അസം (63), സര്‍ഫ്രാസ് (55) ഇമാം ഉള്‍ ഹഖ് (44) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഫഖർ സമാൻ (36),ആസിഫ് അലി(14),സുഹൈബ് മാലിക്(8),വഹാബ് റിയാസ്(4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഹസൻ അലി(10),ശദാബ് ഖാൻ(10) എന്നിവർ പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ്,മൊയീൻ അലി എന്നിവർ മൂന്നും,മാർക്ക് വുഡ് രണ്ടും വിക്കറ്റുകൾ എറിഞ്ഞിട്ടു.ജോ റൂട്ടും (107), ജോസ് ബട്‍ലര്‍ (103) നേടിയ സെഞ്ചുറികളാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. ജോനി ബെയര്‍സ്റ്റോ (32) ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. പാകിസ്താന് വേണ്ടി വഹാബ് റിയാസ് മൂന്നും, ശദാബ് ഖാൻ,മുഹമ്മദ് ആമിർ എന്നിവർ രണ്ടും,മുഹമ്മദ് അഫീസ് ഷുഹൈബ് മാലിക് എന്നിവർ ഒരു വിക്കറ്റു വീതവും സ്വന്തമാക്കി.
Congratulations to @MHafeez22 on being adjudged the Player of the Match! pic.twitter.com/2n443nGBr3
— ICC Cricket World Cup (@cricketworldcup) June 3, 2019
Post Your Comments