വാഷിങ്ടണ്‍ : കുട്ടികളെ ദീര്‍ഘകാലം മുലയൂട്ടുന്ന അമ്മമാരില്‍ ഹൃദ്രോഗത്തിന് സാധ്യത കുറവായിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യൂറോപ്യന്‍ സൊസൈറ്റി ഓഫ് എന്‍ഡോക്രൈനോളജിയില്‍ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം ഗവേഷകര്‍ വ്യക്തമാക്കിയത്.
മുലയൂട്ടുന്നത് പ്രസവശേഷം സ്ത്രീകളില്‍ കണ്ടുവരുന്ന പ്രസവാനന്തര വിഷാദത്തെ ചെറുക്കുമെന്നും കാന്‍സറിനെ പ്രതിരോധിക്കുമെന്നും നേരത്തേ കണ്ടെത്തിയിരുന്നു. ശരീരഭാരം പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും മുലയൂട്ടല്‍ സഹായിക്കും.
ആര്‍ത്തവ വിരാമത്തോട് കൂടി സ്ത്രീകളില്‍ പലവിധ ശാരീരിക അസ്വസ്ഥതകളും പ്രത്യക്ഷപ്പെടാറുണ്ട്. പ്രസവാനന്തര കാലത്ത് കുട്ടിയെ ദീര്‍ഘകാലം മുലയൂട്ടിയവരില്‍ ഹൃദയ ധമനികളുടെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെട്ട് കണ്ടുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Post Your Comments