സംസ്ഥാന ദുരന്തനിവാരണ പരിശീലനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്ററിൽ നടത്തുന്ന ദുരന്തനിവാരണം വിഷയമായിട്ടുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സർക്കാർ ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും സന്നദ്ധസംഘടനകൾക്കും പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് കോഴ്‌സുകൾ തയ്യാറാക്കിയിട്ടുള്ളത്.
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡിസാസ്റ്റർ മാനേജ്‌മെന്റ്: യോഗ്യത ബിരുദം, കാലാവധി ഒരു വർഷം മുതൽ നാലുവർഷം വരെ, ഫീസ് 6000 രൂപ.
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിസാസ്റ്റർ മാനേജ്‌മെന്റ്: യോഗ്യത പ്ലസ്ടു, കാലാവധി ആറുമാസം മുതൽ രണ്ടുവർഷം വരെ, ഫീസ് 2000 രൂപ.
പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് ഇൻ ജിയോ ഇൻഫർമാറ്റിക്‌സ്: യോഗ്യത ബിരുദം, കാലാവധി ആറുമാസം മുതൽ രണ്ടുവർഷം വരെ, ഫീസ് 6000 രൂപ.
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫസ്റ്റ് എയ്ഡ്: യോഗ്യത പത്താംക്ലാസ്, കാലാവധി ആറുമാസം മുതൽ രണ്ടുവർഷം വരെ, ഫീസ് 3500 രൂപ.
കോഴ്‌സുകൾക്ക് ഉയർന്ന പ്രായപരിധിയില്ല. അഡ്മിഷൻ ലഭിക്കുന്നതിനായി ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, പിടിപി നഗർ, തിരുവനന്തപുരം-695038. ഫോൺ: 0471-2365559, 9847984527.
Post Your Comments