Latest NewsIndia

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; 10 എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി നല്‍കി കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നു. ബിജെപി പ്രവേശനത്തിന് മുന്നോടിയായി മുന്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. പത്ത് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ കൂടുതല്‍ പ്രതിസന്ധികളിലേക്ക് നീങ്ങുകയാണ് കോണ്‍ഗ്രസ്.

ഉടന്‍ നടക്കുന്ന പുനസംഘടനയില്‍ വിഘെ പാട്ടീലിനെ ബിജെപി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മകന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാട്ടീല്‍ കോണ്‍ഗ്രസ് വിട്ടത്. വിഘെ പാട്ടീലിന് പിന്നാലെ ഒന്‍പത് എംഎല്‍എമാരെ കൂടി ഒപ്പം കൂട്ടാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് രാധാകൃഷ്ണ വിഘെ പാട്ടീല്‍ ഇന്ന് എംഎല്‍എ സ്ഥാനം രാജിവച്ചു. രാധാകൃഷ്ണ വിഘെ പാട്ടീല്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരും.

ഈ നീക്കങ്ങള്‍ നടന്നാല്‍ കോണ്‍ഗ്രസിന്റെ നിയമസഭയിലെ അംഗസംഖ്യ 42ല്‍ നിന്നും 32ആയി കുറയും. കോണ്‍ഗ്രസിനെക്കാള്‍ വലിയ കക്ഷിയായി സഖ്യത്തില്‍ എന്‍സിപി മാറും. തെരഞ്ഞെടുപ്പ് വരെ പ്രതിപക്ഷ നേതൃസ്ഥാനവും എന്‍സിപിക്ക് നല്‍കാന്‍ കോണ്‍ഗ്രസിന്‌മേല്‍ സമ്മര്‍ദം വരും.

shortlink

Post Your Comments


Back to top button