ശ്രീനഗർ: കേന്ദ്ര സര്‍ക്കാർ ജമ്മു കശ്മീരിൽ തന്ത്രപരമായ നീക്കങ്ങളുമായി മുന്നോട്ട് പോകുമ്പോൾ മുൻ ഐ പി എസ് ഓഫീസർ ഫാറൂഖ് ഖാനും സർക്കാരിന് ഒപ്പമുണ്ട്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ഫാറൂഖ് ഖാനെ ജമ്മു കശ്മീര്‍ ഗവർണർ സത്യപാല്‍ മലിക്കിന്റെ അഞ്ചാമത്തെ ഉപദേശകനായി നിയമിച്ചു.
ഇദ്ദേഹത്തിന്റെ നിയമനം ഒട്ടേറെ കാരണങ്ങൾകൊണ്ട് അസാധാരണമാണെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പൊലീസിൽ ഐജി റാങ്കിൽ വിരമിച്ചശേഷം 2014ൽ ബിജെപിയിൽ ചേർന്ന വ്യക്തിയാണ് ഫാറൂഖ്. ജൂലൈ 13നായിരുന്നു ഫാറൂഖ് ഖാനെ ഉപദേശകനായി നിയമിച്ചത്. കശ്മീരിൽ സമാധാന നീക്കങ്ങൾ തള്ളുന്ന വിഘടനവാദികൾക്കും ഭീകരര്‍ക്കും ശക്തമായ സന്ദേശമാണ് ഫാറൂഖ് ഖാന്റെ നിയമനത്തിലൂടെ നല്‍കുന്നത്.
രണ്ടാം ശനി ദിവസം ഡൽഹിയിലെ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കണ്ണുവെട്ടിച്ചാണ് കേന്ദ്രം ഫാറൂഖിനെ നിയമിച്ചത്. മൂന്നാം ദിവസം ചൊവ്വാഴ്ച വൈകിട്ട് ഫാറൂഖ് ചുമതലയേൽക്കുകയും ചെയ്തു. ഫാറൂഖ് ഖാനൊഴികെ കശ്മീർ ഗവർണറുടെ മറ്റു നാല് ഉപദേശകരും രാഷ്ട്രീയ പശ്ചാത്തലമുള്ളവരല്ല. എല്ലാവരും ഐഎഎസ്, ഐപിഎസ് മുൻ ഉദ്യോഗസ്ഥരുമാണ്
Post Your Comments