Latest NewsKerala

കടയിൽ കയറി ഒന്നര പവന്റ മാലയുമായി ഓടിയ യുവാവ് പിടിയിൽ

ഇടുക്കി: കടയിൽ കയറി ഒന്നര പവന്റ മാലയുമായി ഓടിയ യുവാവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന കടയിലെത്തിയ പ്രതി മലയായുമായി പുറത്തേയ്ക്ക് ഓടുകയായിരുന്നു. മാങ്കുളം വിരിപ്പാറ സ്വദേശി വെളിങ്കല്ലിക്കൽ സനീഷിനെയാണ് പോലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്‌.

തിങ്കളാഴ്ച്ഛ വൈകിട്ട് നാല് മണിയോടെ അടിമാലി ടൗണിലായിരുന്നു സംഭവം. കടയിലെത്തിയ യുവാവ് വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കാണിക്കാൻ ആവശ്യപ്പെട്ടു. പുതിയ കളക്ഷനുകൾ എത്തിക്കാനും കൂടുതൽ ആവശ്യമുണ്ടെന്ന് കടയുടമയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ സ്വഭാവത്തിൽ സംശയം തോന്നിയ കടയുടമ മറ്റൊന്നുമില്ലെന്ന് പറഞ്ഞതോടെ കയ്യിൽ കിട്ടിയ മാലയുമായി പുറത്തേക്ക് ഓടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button