പയ്യന്നൂര്‍: കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികളെ യാത്രക്കാർ കൈയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. 63കാരിയുടെ യുടെ രണ്ടര പവന്‍ മാലയാണ് യുവതികൾ പൊട്ടിക്കാൻ ശ്രമിച്ചത്. . പയ്യന്നൂരില്‍ നിന്നു ചെറുവത്തൂരിലേക്ക് തിരിച്ച കെഎസ്‌ആര്‍ടിസി ബസിലായിരുന്നു സംഭവം.
കഴുത്തില്‍ നിന്ന് മാല പൊട്ടിച്ചപ്പോൾ തന്നെ മാധവി നിലവിളിക്കുകയായിരുന്നു. ഇതോടെ തമിഴ്‌നാട് തിരിപ്പൂര്‍ സ്വദേശികളായ ജയന്തി (38), ലക്ഷ്മി (30) എന്നിവരെ മറ്റു യാത്രക്കാര്‍ പിടികൂടുകയായിരുന്നു. തുടർന്ന് യാത്രക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവതികളെ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Post Your Comments