ലണ്ടന്‍: രണ്ടാം പോരാട്ടത്തിനായി ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇന്നിറങ്ങും. നോട്ടിങാംഷെയറിലെ ട്രെന്റ് ബ്രിഡ്ജിലാണ് മത്സരം. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ ലോക ക്രിക്കറ്റിലെ വമ്പൻമാരായ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിന് മുന്നിൽ തോൽവി വഴങ്ങി. 21 റൺസിനാണ് ബംഗ്ലദേശിന്റെ ഐതിഹാസിക ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 330 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 309 റൺസ് മാത്രമാണ് നേടിയത്. 0 ഓവറിൽ 50 റൺസ് വഴങ്ങി ഒരു വിക്കറ്റും ഒരു ക്യാച്ചും സ്വന്തമാക്കി തകർപ്പൻ ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ച ഷാക്കിബ് അൽ ഹസന്റെ പ്രകടനമാണ് ബംഗ്ലദേശിന് ലോകകപ്പ് ചരിത്രത്തിൽ അവരുടെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് സമ്മാനിച്ചത്.
Post Your Comments