ട്രെയിനിൽ കാണാതായ മകളെ കണ്ടെത്തിയ സന്തോഷത്തിലാണ് ശിവജി എന്ന അച്ഛന്. ഇന്നലെ അര്‍ധ രാത്രിയോടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്. രാത്രി തന്നെ ഇക്കാര്യം വ്യക്തമാക്കി ശിവജി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മകൾ ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. കൊല്ലത്തുനിന്നാണ് അവളെ കണ്ടെത്തിയതെന്നാണ് അറിഞ്ഞത്. മകളുമായി സംസാരിച്ചിട്ടില്ല. അവളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം മാത്രമേ അവൾ എവിടേക്കാണ് പോയതെന്ന് അറിയാൻ സാധിക്കൂ. കോടതി അനുവദിച്ചാൽ ഇന്ന് അവളെ ഞങ്ങൾക്ക് വീട്ടിലേക്ക് കൊണ്ടുവരാം എന്നും ശിവജി പറയുകയുണ്ടായി. മകളെ ഒറ്റയ്ക്ക് വിട്ടതിൽ എന്നെ പലരും പഴിക്കുന്നുണ്ട്. എന്നാൽ അവൾ മുൻപും ഒറ്റയ്ക്ക് പോയിട്ടുണ്ട്. അവൾക്ക് അതിനുള്ള കാര്യപ്രാപ്തിയും സാമർത്ഥ്യവും ഉണ്ട് എന്നായിരുന്നു എന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
കൊല്ലം റെയിൽവേ സ്റ്റേഷനില്‍ നിന്നാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയതെന്നാണ് ചടയമംഗലം പോലീസ് പറയുന്നത്. പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ ഒരാൾ കൊല്ലം ചടയമംഗലം പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പൊലീസ് റെയിൽവേ സ്റ്റേഷനിലെത്തി വിഷ്ണുപ്രിയ അല്ലേയെന്ന് ചോദിച്ചപ്പോൾ അതെയെന്ന് പറയുകയുണ്ടായി. വനിതാ പൊലീസ് അടക്കമുള്ള പൊലീസ് സംഘത്തിനൊപ്പം കൊല്ലം പൊലീസ് സ്റ്റേഷനിലെത്തിച്ചു. അവിടെ നിന്ന് വിഷ്ണുപ്രിയയെ ചോറ്റാനിക്കര പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
Post Your Comments