കോഴിക്കോട്: എറണാകുളത്ത് നിപ ബാധയെന്ന സംശയം ബലപ്പെട്ടതോടെ പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കോഴിക്കോട്ടു നിന്ന് വിദ്ഗ്ദ സംഘം കൊച്ചിക്ക് തിരിച്ചു. ഇവിടുത്തെ സ്വകാര്യ ആശുപ്ത്രിയില്‍ പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ രോഗബാധ സംശയിക്കുന്ന സാഹചര്യത്തിലാണ് വിദഗ്ദ സംഘം എത്തുന്നത്.
കേരളത്തില്‍ ആദ്യമായി നിപ റിപ്പോര്‍ട്ട് ചെയ്തതും കൃത്യമായ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ വൈറസിനെ മാറ്റി നിര്‍ത്തിയതും കോഴിക്കോട്ടെ ഡോക്ടര്‍മാരുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടാണ് നിപ ബാധയേറ്റ രോഗികളേയും മറ്റും ചികിത്സിച്ച് പരിചയ സമ്പന്നരായ വിദ്ഗദ സംഘത്തെ കൊച്ചിയിലും എത്തിക്കുന്നത്. മൂന്നു ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും ഒരു റിസര്‍ച്ച് അസിസ്റ്റന്റുമാണ് സംഘത്തിലുള്ളത്. മുഖ്യമന്ത്രിയുമായി സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് ആരോഗ്യമന്ത്രി കൊച്ചിക്ക് തിരിച്ചത്.
അതേസമയം രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഉന്നതതല യോഗം ചേര്‍ന്നു. കൊച്ചിയില്‍ ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാകും തുടര്‍നടപടികള്‍. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ രോഗത്തിന് വേണ്ട എല്ലാ മരുന്നുകളും ലഭ്യമാണ്. കോഴിക്കോട്ട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്നുകള്‍ ഇപ്പോഴും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാല്‍ മരുന്ന് എത്തിക്കാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു.
Post Your Comments