റിയാദ്: പെരുന്നാളിന് നാട്ടിലേയ്ക്ക് തിരിക്കാനിരുന്ന മലയാളികള്‍ക്ക് യാത്ര നിഷേധിച്ച് സൗദി എയര്‍ലൈന്‍സ്. റിയാദില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍നിന്നാണ് അമ്പതോളം യാത്രക്കാര്‍ പുറത്തായത്. ഞായറാഴ്ച പുലര്‍ച്ചെ 5.40ന് പുറപ്പെട്ട വിമാനത്തിലെ കുടുംബങ്ങളടക്കമുള്ള യാത്രക്കാരാണ് റിയാദ് വിമാനത്താവളത്തില്‍ പുറത്താക്കപ്പെട്ടത്.ലഗേജ് ചെക്ക് ഇന്‍ ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പോഴാണ് പോകാനാവില്ലെന്ന വിവരം അധികൃതര്‍ അറിയിച്ചത്.
ജിദ്ദയില്‍ നിന്നെത്തിയ ഉംറ തീര്‍ഥാടകരുടെ ആധിക്യം മൂലം സീറ്റുകള്‍ നിറഞ്ഞതാണ് റിയാദില്‍നിന്ന് ടിക്കറ്റെടുത്ത ഇത്രയും യാത്രക്കാര്‍ ഓഫ് ലോഡാവാന്‍ കാരണമായത്. പെരുന്നാളിന് മുമ്പ് നാട്ടിലെത്താന്‍ വലിയ തുക കൊടുത്ത് ടിക്കറ്റെടുത്തവര്‍ ഇതോടെ പ്രതിസന്ധിയിലായി. അതേസമയം നാലാം തീയതി ഇതേസമയത്ത് പുറപ്പെടുന്ന വിമാനത്തിലേക്ക് ബോര്‍ഡിങ് പാസ് കിട്ടിയിട്ടുണ്ടെങ്കിലും അന്ന് പെരുന്നാളാണെങ്കില്‍ ആഘോഷത്തിന് നാട്ടില്‍ എത്താന്‍ നിശ്ചയിച്ചവര്‍ക്കതിന് സാധിക്കില്ല.
Post Your Comments